ലാലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
Monday, November 4, 2024 4:01 AM IST
ബാഴ്സലോണ: ലാലിഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ബാഴ്സ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എസ്പാന്യോളിനെ തകർത്തു.
ബാഴ്സലോണ ഒളിന്പിക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഡാനി ഒൽമോ, റാഫീഞ്ഞ എന്നിവരാണ് ബാഴ്സലോണയ്ക്കായി ഗോളുകൾ നേടിയത്. ഡാനി ഒൽമോ രണ്ട് ഗോളുകൾ നേടി.
മത്സരത്തിന്റെ 12, 31 എന്നീ മിനിറ്റുകളിലാണ് ഡാനി ഒൽമോ ഗോളുകൾ നേടിയത്. 23ാം- മിനിറ്റിലാണ് റാഫീഞ്ഞ ഗോൾ കണ്ടെത്തിയത്.
ജാവി പുവാഡോയാണ് എസ്പാന്യോളിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ബാഴ്സയ്ക്ക് 33 പോയിന്റായി. ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് എഫ്സിബി. റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.