ട്രെയിനിൽ തീപിടിത്തം; നിരവധി യാത്രക്കാർക്ക് പരിക്ക്
Tuesday, October 29, 2024 12:36 AM IST
ചണ്ഡീഗഡ്: ഹരിയാനയിലെ റോഹ്തക്കിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ തീപിടിത്തം. അപകടത്തെ തുടർന്ന് ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
ജിന്ദിൽ നിന്ന് സാംപ്ല, ബഹദൂർഗഡ് വഴി ഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.