റയലിനെതിരെ ബാഴ്സലോണയ്ക്ക് ഗംഭീര ജയം
Sunday, October 27, 2024 6:31 AM IST
മാഡ്രിഡ്: എൽക്ലാസിക്കോയിൽ എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം. റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
ബാഴ്സയ്ക്ക് വേണ്ടി സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കി രണ്ട് ഗോളുകൾ നേടി. ലാമിൻ യമാലും റാഫീഞ്ഞയും കറ്റാലൻ ടീമിനായി സ്കോർ ചെയ്തു.
വിജയത്തോടെ ബാഴ്സയ്ക്ക് 30 പോയിന്റായി. ലാലിഗ പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാമതാണ് ബാഴ്സ. 24 പോയിന്റുള്ള റയൽ മാഡ്രിഡ് ആണ് രണ്ടാമത്.