"ജനങ്ങളിലേക്ക് എത്താൻ'; കെഎസ്ആർടിസി ബസിലെ യാത്രക്കാരായി ഗതാഗതമന്ത്രിയും ഭാര്യയും
Friday, October 25, 2024 12:51 PM IST
ചാത്തന്നൂർ: ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ പുതിയ ബസിൽ ടിക്കറ്റ് എടുത്ത് യാത്ര നടത്തി. ഒപ്പം മന്ത്രിയുടെ ഭാര്യ ബിന്ദു ഗണേഷ് കുമാറുമുണ്ടായിരുന്നു. ഇന്ന് രാവിലെ എട്ടിന് തമ്പാനൂർ മുതൽ കൊട്ടാരക്കര വരെയായിരുന്നു യാത്ര.
കെഎസ്ആർടിസിയുടെ പുതിയ സർവീസുകളും പുതിയ ബസുകളും കൂടുതൽ ജനകീയമാക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഗണേഷ് കുമാർ പുതിയ പ്രീമിയം സൂപ്പർഫാസ്റ്റ് എസി ബസിൽ യാത്ര ചെയ്തത്.