"ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരും'; സല്മാന് ഖാന് വീണ്ടും വധഭീഷണി
Friday, October 18, 2024 9:14 AM IST
മുംബൈ: ബോളിവുഡ് താരം സല്മാന് ഖാന് വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ച് കോടി രൂപ നല്‍കണം. അതല്ലെങ്കില്‍ നടന് ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് ഭീഷണി സന്ദേശം.
മുംബൈ ട്രാഫിക് പോലീസിന്റെ വാട്സാപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ നിസാരമായി കാണരുത്. ജീവനോടെയിരിക്കണമെങ്കില്‍ സല്മാന് ലോറന്‍സ് ബിഷ്ണോയി ഗ്യാംഗുമായുളള ശത്രുത അവസാനിപ്പിക്കണമന്നും സന്ദേശത്തിൽ പറയുന്നു.
സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.