എൽഡിഎഫ് സജ്ജം; സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും: ടി.പി.രാമകൃഷ്ണൻ
Tuesday, October 15, 2024 7:09 PM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ.
എൽഡിഎഫ് സജ്ജമാണെന്നും സ്ഥാനാർഥി പ്രഖ്യാപനം മാത്രം നടത്തിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യുദ്ധത്തിനൊരുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
വയനാട്ടിൽ ഉചിതമായ സ്ഥാനാര്‍ത്ഥിയുണ്ടാകും. മറ്റന്നാൾ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.