ഹൈ​ദ​രാ​ബാ​ദ്: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടി20​ പരമ്പര ഇന്ത്യക്ക്. മൂ​ന്നാം മ​ത്സ​ര​ത്തി​നിറങ്ങിയ ഇ​ന്ത്യ 133 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 297 എ​ന്ന കൂ​റ്റ​ൻ സ്കോ​ർ മ​റി​ക​ട​ക്കാ​ൻ ബാ​റ്റേ​ന്തി​യ ബം​ഗ്ലാ​ദേ​ശി​ന് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 164 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളു.

ടോ​സ് നേ​ടി ആ​ദ്യ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 297 എ​ന്ന കൂ​റ്റ​ൻ സ്കോ​ർ അ​ടി​ച്ചെ​ടു​ത്തു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ സെ​ഞ്ച്വ​റി​യു​ടേ​യും ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ അ​ർ​ധ സെ​ഞ്ച്വ​റി​യു​ടേ​യും ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ മ​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

47 പ​ന്തി​ൽ 11 ഫോ​റും എ​ട്ട് സി​ക്സും സ​ഹി​തം 111 റ​ൺ​സ് സ​ഞ്ജു നേ​ടി. 35 പ​ന്തി​ൽ എ​ട്ട് ഫോ​റും അ​ഞ്ച് സി​ക്സും ഉ​ൾ​പ്പെ​ടെ 75 റ​ൺ​സെ​ടു​ത്ത സൂ​ര്യ​കു​മാ​ർ യാ​ദ​വും ടീ​മി​നെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു. ഇ​ന്ത്യ​ക്കാ​യി റി​യാ​ൻ പ​രാ​ഗ് 13 പ​ന്തി​ൽ 34 റ​ൺ​സും ഹാ​ർ​ദി​ക് പാ​ണ്ഡ്യ 18 പ​ന്തി​ൽ 47 റ​ൺ​സും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന് ഇ​ന്ത്യ​ക്ക് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ബം​ഗ്ലാ താ​രം തൗ​ഹി​ദ് ഹൃ​ദോ​യ്ക്ക് മാ​ത്ര​മാ​ണ് അ​ർ​ധ സെ​ഞ്ച്വ​റി തി​ക​യ്ക്കാ​നാ​യു​ള്ളു.

42 പ​ന്തി​ൽ അ​ഞ്ച് ഫോ​റും മൂ​ന്ന് സി​ക്സും അ​ട​ക്കം തൗ​ഹി​ദ് 63 റ​ൺ​സു​മാ​യി ബം​ഗ്ലാ​ദേ​ശി​ന്‍റെ ടോ​പ് സ്കോ​റ​റാ​യി. ഇ​ന്ത്യ​ക്കാ​യി ര​വി ബി​ഷ്ണോ​യ് മൂ​ന്ന് വി​ക്ക​റ്റും മാ​യ​ങ്ക് യാ​ദ​വ് ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.