തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പാ​ന വീ​ഡി​യോ പു​റ​ത്താ​യ സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ​യും സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ത്തെ​യും സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കി. ഇ​രു​വ​രെ​യും ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി.

എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​ന്ദ​ൻ മ​ധു​സൂ​ദ​ന​നും സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സ‍​ഞ്ജ​യ് സു​രേ​ഷി​നും എ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സ​ഞ്ജ​യ് എ​സ്എ​ഫ്ഐ​യു​ടെ വ​ഞ്ചി​യൂ​ർ ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്.

സി​പി​എ​മ്മി​ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത എ​സ്എ​ഫ്ഐ​യു​ടെ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.