ഇൻഡിഗോയിൽ സഹയാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
Friday, October 11, 2024 12:48 PM IST
ചെന്നൈ: സഹയാത്രികയെ വിമാനത്തിൽ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. രാജേഷ് ശർമ്മയാണ് (45) പിടിയിലായത്.
ബുധനാഴ്ചയായിരുന്നു സംഭവം. വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തയുടൻ ഇയാളെ പിടികൂടുകയായിരുന്നു. യുവതിയുടെ പിൻസീറ്റിലിരുന്ന രാജേഷ് ശർമ്മ ഇവരെ മോശമായി സ്പർശിക്കുകയായിരുന്നു.
തുടർന്ന് ഇവർ നിലവിളിക്കുകയും വിമാനജീവനക്കാർ സംഭവത്തിൽ ഇടപെടുകയുമായിരുന്നു. ലോക്കൽ പോലീസിന്റെ സഹായത്തോടെ സ്ത്രീ ഇക്കാര്യത്തിൽ പരാതി നൽകുകയും ചെയ്തു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ ഇതുവരെ ഔദ്യോഗികമായ പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.