ഒന്നു കിതച്ചു, പിന്നെ വിശ്രമിച്ചു; മാറ്റമില്ലാതെ സ്വർണവില
Tuesday, October 8, 2024 10:41 AM IST
കൊച്ചി: സംസ്ഥാനത്ത് കുതിപ്പിനും കിതപ്പിനും ശേഷം വിശ്രമിച്ച് സ്വർണം. പവന് 56,800 രൂപയിലും ഗ്രാമിന് 7,100 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്.
അഞ്ചു ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ച സ്വർണവില നേരിയ തോതിൽ ഇടിഞ്ഞിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്.
ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56,400 ആയിരുന്നു. രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56,800 രൂപയിലെത്തി. തുടർന്ന് മൂന്നിന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56,880 രൂപയെത്തി. നാലിന് 80 രൂപ വർധിച്ചുകൊണ്ട് 56,960 ആയി. തുടർന്ന് 57,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ അഞ്ചിനും ആറിനും വില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് തിങ്കളാഴ്ച താഴേക്കുപോയത്.
ആഗോളവിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സെപ്റ്റംബറിൽ 2,685 ഡോളറിലെത്തിയിരുന്ന സ്വർണവില തിങ്കളാഴ്ച 2,646.61 ഡോളറിലെത്തിയിരുന്നു.
അതേസമയം, വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.