ആലപ്പുഴയില്‍ 16 വയസുകാരനെ കാണാതായി
Friday, October 4, 2024 12:39 PM IST
ആലപ്പുഴ: മുഹമ്മയില്‍ 16 വയസുകാരനെ കാണാതായതായി പരാതി. അതുല്‍ കൃഷ്ണ എന്ന വിദ്യാര്‍ഥിയെ ആണ് കാണാതായത്.
വ്യാഴാഴ്ച രാത്രി ട്യൂഷന് പോയ കുട്ടി മടങ്ങിവന്നില്ല. സൈക്കിളിലാണ് അതുല്‍ വീട്ടില്‍ നിന്ന് പോയത്. സംഭവത്തില്‍ വീട്ടുകാര്‍ മുഹമ്മ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.