പിആര്‍ വിവാദം; രാവിലെ 11ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും
Thursday, October 3, 2024 9:33 AM IST
തിരുവനന്തപുരം: പിആര്‍ വിവാദത്തിനിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11ന് ആണ് വാര്‍ത്താസമ്മേളനം. പിആര്‍ ഏജന്‍സി വിവാദത്തില്‍ അടക്കം മുഖ്യമന്ത്രി മറുപടി പറയുമോ എന്ന് വ്യക്തമല്ല.
മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ ദ ഹിന്ദു പിൻവലിച്ചിരുന്നു. ഇത് പിൻവലിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചത്.
മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയതാണ്. മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നുവെന്നുമായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. ഇത് വിവാദമായതോടെ മുഖ്യമന്ത്രിക്ക് ജനങ്ങളോട് സംസാരിക്കാൻ പിആറിന്റെ ആവശ്യമില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് മന്ത്രിമാർ അടക്കം രംഗത്തെത്തിയിരുന്നു.