മുഖ്യമന്ത്രിയുടെ അഭിമുഖം; ഡിജിപിക്ക് പരാതി നല്കി യൂത്ത് കോൺഗ്രസ്
Wednesday, October 2, 2024 3:37 PM IST
തിരുവനന്തപുരം: ‘ദ ഹിന്ദു’ പത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ ഡിജിപിക്ക് പരാതി നല്കി യൂത്ത് കോൺഗ്രസ്. പത്രത്തിനും പിആർ ഏജൻസിക്കും എതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയാണ് പരാതി നൽകിയത്.
മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വർഗീയ സ്വഭാവമുള്ള പരാമർശമുണ്ടെന്നും പരാതിയിൽ പറയുന്നു. ഹിന്ദുവിലെ അഭിമുഖം വർഗീയത നിറഞ്ഞതാണെന്ന് അബിൻ വർക്കി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് എന്താണ് കുഴപ്പം എന്ന് മന്ത്രിമാർ ചോദിച്ചു.
പിന്നീട് മുഖ്യമന്ത്രി അത് തിരുത്തി. കേരളത്തിൽ ഒരു കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ അഭിമുഖം കാരണമായെന്നും അബിൻ പറഞ്ഞു.