യുവേഫ ചാന്പ്യൻസ് ലീഗ്: യംഗ് ബോയ്സിനെ തകർത്ത് ബാഴ്സലോണ
Wednesday, October 2, 2024 5:50 AM IST
ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യ റൗണ്ട് മത്സരത്തിൽ സ്പാനിഷ് വന്പൻമാരായ എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം. എതിരില്ലാത്ത അഞ്ച് ഗോളിന് സ്വിസ് ടീമായ ബിഎസ്സി യംഗ് ബോയ്സിനെ തകർത്തു.
സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കി, റാഫിഞ്ഞ, ഇനിഗോ മാർട്ടിനെസ് എന്നിവരാണ് ബാഴ്സയ്ക്കായി ഗോളുകൾ നേടിയത്. ലെവൻഡോസ്കി രണ്ട് ഗോളുകൾ നേടി.
റാഫിഞ്ഞ, മാർട്ടിനെസ് എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു. യംഗ് ബോയ്സ് താരം മുഹമദ് അലി കമാറയുടെ സെൽഫ് ഗോളാണ് ബാഴ്സയുടെ ഗോൾ നേട്ടം അഞ്ചാക്കിയത്.