ഹരിയാനയിൽ ബിജെപി ചരിത്ര വിജയം നേടും: നായബ് സിംഗ് സെയ്നി
Wednesday, October 2, 2024 4:12 AM IST
ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി നായബ് സിംഗ് സൈനി. തുടർച്ചയായ മൂന്നാം തവണയും ബിജെപി തന്നെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ഒക്ടോബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. ആ ദിവസം ജനങ്ങൾ ചരിത്ര വിധിയെഴുതും. ഒരിക്കൽ കൂടി സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തും'.- നായബ് സിംഗ് സൈനി പറഞ്ഞു.
ഒറ്റ ഘട്ടമായാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ അഞ്ചിന് പോളിംഗും എട്ടിന് വോട്ടെണ്ണലും നടക്കും.