ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും
Monday, September 30, 2024 11:30 PM IST
കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് മൂന്നു വർഷം കഠിന തടവും, 10,000 രൂപ പിഴയും വിധിച്ചു.
കാഞ്ഞിരപ്പള്ളി പുത്തൻപുരയ്ക്കൽ വീട്ടിൽ അഷറഫ് (47) നെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2015 ൽ കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എസ്.സൈമൺ ശിക്ഷവിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി.