മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവം : യുവാവ് കസ്റ്റഡിയിൽ
Monday, September 30, 2024 12:59 AM IST
കോട്ടയം: വാഴൂരിൽ യുവാവ് മധ്യവയസ്കനെ കൊലപ്പെടുത്തി. ചെത്തു തൊഴിലാളിയായ കറിയാപറമ്പിൽ ബിജുവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ അപ്പുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കറുകച്ചാൽ പൊലീസാണ് അപ്പുവിനെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകുന്നേരം വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം.
തെങ്ങ് ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം.