പുതിയ പാർട്ടിയില്ല ; ജനങ്ങൾ പാർട്ടിയായാൽ ഒപ്പമുണ്ടാകും: പി.വി.അൻവർ
Sunday, September 29, 2024 10:01 PM IST
നിലമ്പൂർ: പുതിയ പാർട്ടി രൂപീകരണത്തിൽ വിശദീകരണവുമായി പി.വി.അൻവർ എംഎൽഎ. താൻ പാർട്ടി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങളൊരു പാർട്ടിയായി മാറിയാൽ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പി.വി. അന്‍വര്‍ എംഎല്‍എ നിലമ്പൂരിൽ വിളിച്ച പൊതുസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഞാൻ ഒരു പാർട്ടിയും ഉണ്ടാക്കുന്നില്ല.
എന്നെ പല പാർട്ടികളിലേക്കും ക്ഷണിക്കുന്നുണ്ട്. കേരളത്തിലെ ജനം ഒരു പാർട്ടിയായി മാറിയാൽ അവരോടൊപ്പം ഞാനുണ്ടാകും. ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അന്‍വര്‍ പോയാല്‍ മറ്റൊരു അന്‍വര്‍ വരണം.
വടകരയിൽ മത്സരിച്ച കെ.കെ.ഷൈലജ തോറ്റത് പാര്‍ട്ടി പരിശോധിച്ചോ. അത് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് പാര്‍ട്ടിക്ക് കത്ത് കൊടുത്തത്. ശബരിമല വിഷയത്തിലും പാര്‍ട്ടിക്ക് കത്തു കൊടുത്തു. ഒരു ഹൈന്ദവ സഹോദരിയും ശബരിമലയില്‍ കയറാന്‍ തയാറല്ല. പിന്നെ ആര്‍ക്കു വേണ്ടിയാണ്.
എന്തുകൊണ്ടാണ് ഈ പരാജയം എന്ന് പരിശോധിക്കണം. സിപിഐ പറഞ്ഞത് തന്നെയല്ലേ ഞാനും പറഞ്ഞിട്ടുള്ളൂവെന്നും പി.വി. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.