കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Sunday, September 29, 2024 4:41 PM IST
കോഴിക്കോട്: കുറ്റിയാടിപുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. പാറക്കടവ് സ്വദേശികളായ റിസ്വാന്, സിനാന് എന്നിവരാണ് മരിച്ചത്.
ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. മുങ്ങി താഴ്ന്ന ഇരുവരെയും രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.
കുറ്റ്യാടി അടുക്കത്ത് വെച്ചാണ് ഇവർ പുഴയിൽ ഇറങ്ങിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.