കൊടുമുടി കയറുന്നതിനിടെ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
Sunday, September 29, 2024 10:45 AM IST
ഡൽഹി: ഉത്തരാഖണ്ഡിൽ കൊടുമുടി കയറുന്നതിനിടെ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ വീട്ടിലെത്തിക്കും.
ഇടുക്കി വെള്ളത്തൂവല്‍ കമ്പിളിക്കണ്ടം പൂവത്തിങ്കല്‍ വീട്ടില്‍ അമല്‍ മോഹന്റെ(34) മൃതദേഹം ഞായറാഴ്ച രാത്രിയോടെ വീട്ടിലെത്തിക്കുമെന്ന് നോർക്ക സിഇഒ അജിത്ത് കോളശേരി അറിയിച്ചു.
ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിൽ എത്തിച്ച മൃതദേഹം എംബാം ചെയ്തു. ഇന്ന് വൈകുന്നേരം നാലിന് നെടുമ്പാശേരി വിമാനത്താവളത്തിൽ മൃതദേഹം കൊണ്ടുവരും.
തുടർന്ന് നോർക്ക ആംബുലൻസ് സർവീസ് മുഖേന മൃതദേഹം ഇടുക്കിയിലെ അമലിന്റെ വീട്ടിലെത്തിക്കും. ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെയാണ് അമൽ മരിച്ചത്.