അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരം; പരാതി കിട്ടിയാൽ നടപടിയെടുക്കും: ഗവർണർ
Saturday, September 28, 2024 1:28 PM IST
തിരുവനന്തപുരം: പി.വി.അൻവര്‍ ഉയർത്തിയ വിവാദങ്ങളിൽ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ട ഗവർണർ തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഇതിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൂക്കോട് വെറ്ററിനറി കോളജ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച നടപടിയിലും ഗവര്‍ണര്‍ പ്രതികരിച്ചു. സ്റ്റേ നടപടി അന്തിമ തീരുമാനം അല്ലെന്നും ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ടതിനു ശേഷമായിരിക്കുമെന്നും തീരുമാനമെന്നും ഗവർണർ പറഞ്ഞു.