ആ​ല​പ്പു​ഴ: എ​ഴു​പ​താ​മ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഇ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ത്സ​ര​ങ്ങ​ളു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് സാം​സ്‌​കാ​രി​ക വ​കു​പ്പു മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ നി​ര്‍​വ​ഹി​ക്കും.

ഒ​ന്‍​പ​ത് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 72 വ​ള്ള​ങ്ങ​ളാ​ണ് ഇ​ക്കു​റി നെ​ഹ്‌​റു ട്രോ​ഫി​യി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 19 വ​ള്ള​ങ്ങ​ളു​ണ്ട്.

രാ​വി​ലെ പ​തി​നൊ​ന്ന് മു​ത​ൽ ചെ​റു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​രം ആ​രം​ഭി​ക്കും. ഉ​ച്ച​ക്ക് ശേ​ഷ​മാ​ണു ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ. അ​ഞ്ച് ഹീ​റ്റ്സു​ക​ളി​ലാ​യാ​ണ് ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​രം.

വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കും ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കു​മാ​യും പു​ന്ന​മ​ട​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും 14 സെ​ക്ട​റു​ക​ളാ​യി തി​രി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 17 ഡി​വൈ​എ​സ്പി, 41 ഇ​ന്‍​സ്‌​പെ​ക്ട​ര്‍, 355 എ​സ്‌​ഐ എ​ന്നി​വ​രു​ള്‍​പ്പെ​ടെ 1,800 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ക​ര​യി​ലേ​ത് എ​ന്ന പോ​ലെ ത​ന്നെ പു​ന്ന​മ​ട​ക്കാ​യ​ലി​ലും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി 47 ബോ​ട്ടു​ക​ളി​ലാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ത്യേ​കം നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.