അർജുന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം
Saturday, September 28, 2024 12:21 AM IST
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. അർജുനുമായുള്ള ആംബുലൻസ് രാവിലെ എട്ടോടെ കണ്ണാടിക്കലിൽ എത്തും.
തുടർന്ന് വിലാപയാത്രയായി വീട്ടിലെത്തിക്കും. ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം ഉണ്ടാകുമെന്നാണ് വിവരം. തുടർന്ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് ഡിഎൻഎ പരിശോധനയുടെ ഫലം കുടുംബത്തെ അറിയിച്ചത്. പിന്നാലെ മറ്റു നടപടിക്രമങ്ങൾ വേഗത്തിലാക്കി. കർണാടക സർക്കാർ തയാറാക്കിയ പ്രത്യേക ആംബുലൻസിൽ മൃതദേഹവുമായി അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും നാട്ടിലേക്ക് പുറപ്പെട്ടു.