കോട്ടയത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം
Friday, September 27, 2024 4:00 PM IST
കോട്ടയം: വട്ടമൂട് പാലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരിച്ചറിയാൻ പോലീസ് പരിശോധന തുടങ്ങി.