ചകിരി നാര് വൈദ്യുതി കമ്പിയിൽ ഉരസി; തൃശൂരിൽ ലോറിക്ക് തീപിടിച്ചു
Friday, September 27, 2024 2:23 PM IST
തൃശൂർ: വേലൂർ തയ്യൂരിൽ കിടക്ക നിര്‍മാണ കമ്പനിയിലേക്ക് ചകിരി നാരുമായി വന്ന ലോറിക്ക് തീപിടിച്ചു. രാവിലെ 8.30 ഓടെയാണ് സംഭവം.
തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയര്‍ഫോഴ്സെത്തി തീയണച്ചു. ലോറിക്കു മുകളില്‍ ഉയര്‍ന്ന് നിന്നിരുന്ന ചകിരി നാര് വൈദ്യുതി കമ്പിയില്‍ ഉരസിയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.