ഒടുവിൽ കാൺപുരിൽ കളിതുടങ്ങി! ഇന്ത്യക്ക് ടോസ്, ബംഗ്ലാദേശിന് ബാറ്റിംഗ്
Friday, September 27, 2024 10:53 AM IST
കാണ്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഫീൽഡിംഗ്. ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ഔട്ട്ഫീല്‍ഡ് നനഞ്ഞതിനാല്‍ വൈകിയാണ് ടോസ് നടത്താനായത്.
ആദ്യ ടെസ്റ്റിൽ കളിച്ച ഇലവനിൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, ബംഗ്ലാദേശ് നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. ടസ്കിന് അഹമ്മദ്, നഹീദ് റാണ എന്നിവര്‍ക്കു പകരം തയ്ജുല്‍ ഇസ്ലാം, ഖലേദ് അഹമ്മദ് എന്നിവർ അന്തിമ ഇലവനിൽ ഇടംപിടിച്ചു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബംഗ്ലാദേശ് നാലോവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 12 റൺസെന്ന നിലയിലാണ്. എട്ടുറൺസുമായി ഷദ്മാൻ ഇസ്ലാമും റണ്ണൊന്നുമെടുക്കാതെ സാക്കിർ ഹസനുമാണ് ക്രീസിൽ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, ആകാശ്ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ് ഇലവൻ: ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുള്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷക്കിബ് അല്‍ ഹസന്, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന് മിറാസ്, തൈജുല്‍ ഇസ്ലാം, ഹസന് മഹ്മൂദ്, ഖാലിദ് അഹമ്മദ്.