മലയാളി ന്യായാധിപന് അമേരിക്കയില്‍ അറസ്റ്റില്‍
Friday, September 27, 2024 9:28 AM IST
വാഷിംഗ്ടണ്‍ ഡിസി: മലയാളി ന്യായാധിപനെതിരേ അമേരിക്കയില്‍ നിയമ നടപടി. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി.ജോര്‍ജ് ആണ് അറസ്റ്റിലായത്.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ചു എന്നതടക്കമുള്ള പരാതികളിലാണ് അറസ്റ്റ്. നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്.
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി തെരഞ്ഞെടുപ്പ് സമയത്ത് ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി താന്‍ വംശഹത്യയ്ക്ക് വിധേയനായി എന്ന് പോസ്റ്റ് ചെയ്ത് സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിച്ചെന്നാണ് കേസ്. എന്നാൽ താന്‍ നിരപരാധിയാണെന്നും കൗണ്ടി ജഡ്ജി സ്ഥാനം രാജിവയ്ക്കില്ലെന്നും ജോർജ് പ്രതികരിച്ചു.