പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുന്നവരുടെ ആയുധമായി അന്‍വര്‍ മാറിയെന്ന് പി. ജയരാജൻ
Friday, September 27, 2024 12:52 AM IST
കണ്ണൂര്‍: പി.വി. അൻവർ എംഎൽഎയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി. ജയരാജൻ. പാര്‍ട്ടി ശത്രുക്കളുടെ പാവയാകാന്‍ ആര്‍ക്കും കഴിയുമെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നതെന്നും ജയരാജന് വിമര്‍ശിച്ചു.
അന്‍വര്‍ സിപിഎമ്മിനേയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള നിലപാടാണ് തുടര്‍ച്ചയായി കൈക്കൊള്ളുന്നത്. ഇന്നത്തെ പത്രസമ്മേളനത്തോടെ അന്തരിച്ച നേതാവിനേയും ജീവിച്ചിരിക്കുന്ന നേതാക്കളേയും രണ്ട് തട്ടിലാക്കി ചിത്രീകരിച്ച് കൂടുതല്‍ പരിഹാസ്യനായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വലതുപക്ഷത്തിന്റെ ശൈലിയാണ് അന്‍വര്‍ പിന്തുടരുന്നത്. അതുവഴി തന്നെ തെരഞ്ഞെടുത്ത ജനങ്ങളെയാണ് വഞ്ചിച്ചിട്ടുള്ളതെന്നും ജയരാജന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അന്‍വറിന് താന്‍ കൈക്കൊണ്ട തെറ്റായ നിലപാട് തുറന്ന് കാണിച്ചപ്പോഴാണോ പുതിയ ബോധോദയമുണ്ടായതെന്നും ജയരാജന് ചോദിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് വിമർശനവുമായി ജയരാജൻ രംഗത്തെത്തിയത്.