കൊ​ച്ചി: എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യെ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ര്‍​ദി​ച്ചെ​ന്ന് പ​രാ​തി. ആ​ര​ക്കു​ന്നം ടോ​ക് എ​ച്ച് കോ​ള​ജി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി വി​ഷ്ണു​വി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

കോ​ള​ജി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ത​ലേ​ദി​വ​സ​മാ​ണ് സം​ഭ​വം. പി​രി​വ് ന​ല്‍​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് മ​ര്‍​ദ​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ ഇ​യാ​ള്‍ പോ​ലീ​സി​നും കോ​ള​ജി​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പ​രാ​തി​ക​ളി​ല്‍ ഇ​തു​വ​രെ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും വി​ഷ്ണു ആ​രോ​പി​ച്ചു. അ​തേ​സ​മ​യം പ​രാ​തി ആ​ന്‍റി റാ​ഗിം​ഗ് സെ​ല്‍ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.