സ്വത്തുവിവരം അന്വേഷിക്കണം: എഡിജിപിക്കും ശശിക്കുമെതിരേ വിജിലൻസ് കോടതിയിൽ ഹർജി
Thursday, September 26, 2024 2:44 PM IST
തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എഡിജിപി എം.ആർ. അജിത്കുമാറിന്റെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെയും സ്വത്തുവിവരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ പൊതുതാത്പര്യ ഹർജി.
നെയ്യാറ്റിന്‍കര പി. നാഗരാജൻ സമർപ്പിച്ച ഹര്‍ജിയില്‍ ഒക്ടോബര്‍ ഒന്നിന് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിന് വിജിലന്‍സ് കോടതി നിര്‍ദേശം നല്കി. സമാനമായ പരാതി വിജിലിൻസ് ഡയറക്ടർക്ക് ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ചിട്ടുണ്ടോ എന്നുമുള്ള കാര്യങ്ങളിൽ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശം നൽകിയിരിക്കുന്നത്.
പി. ശശി സ്വര്‍ണക്കള്ളക്കടത്തു സംഘങ്ങളില്‍നിന്നു പങ്ക് കൈപ്പറ്റിയതായി സംശയിക്കുന്നു എന്നാണ് പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എഡിജിപി എം.ആര്. അജിത് കുമാര്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നത് പി. ശശിയാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.