കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ചു
Thursday, September 26, 2024 12:41 PM IST
നീലഗിരി: തമിഴ്നാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ചു. നീലഗിരി ചേരംമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 2.30ന് മൊയ്തീന്റെ വീടുമുറ്റത്തായിരുന്നു ആക്രമണം. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.