കോ​ഴി​ക്കോ​ട്: പ​ര​സ്യ​പ്ര​തി​ക​ര​ണം പാ​ടി​ല്ലെ​ന്ന പാ​ര്‍​ട്ടി തീ​രു​മാ​നം ത​ള്ളി പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ. ഇ​ന്ന് വൈ​കി​ട്ട് നാ​ല​ര​യ്ക്ക് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് അ​ൻ​വ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പറഞ്ഞു.

വി​ശ്വാ​സ​ങ്ങ​ൾ​ക്കും വി​ധേ​യ​ത്വ​ത്തി​നും താ​ൽ​ക്കാ​ലി​ക​ത​യ്ക്കും അ​പ്പു​റം ഓ​രോ മ​നു​ഷ്യ​നി​ലും ഉ​ള്ള ഒ​ന്നാ​ണ് ആ​ത്മാ​ഭി​മാ​നം. അ​തി​ത്തി​രി കൂ​ടു​ത​ലു​ണ്ട്‌."​നീ​തി​യി​ല്ലെ​ങ്കി​ൽ നീ ​തീ​യാ​വു​ക"​എ​ന്നാ​ണ​ല്ലോ. ഇ​ന്ന് വൈ​കി​ട്ട്‌ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്നു​ണ്ടെ​ന്നും അ​ൻ​വ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

അ​ന്‍​വ​റി​നെ​തി​രേ പാ​ര്‍​ട്ടി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​ക​ള്‍​ക്കി​ടെ​യാ​ണ് അ​ൻ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​ത്. രാ​ജി വ​യ്ക്കാ​നും മ​ടി​യി​ല്ലെ​ന്ന് അ​ന്‍​വ​ര്‍ അ​നു​യാ​യി​ക​ളോ​ട് പ​ങ്കു​വ​ച്ചെ​ന്നാ​ണ് വി​വ​രം. കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തും. ചി​ല തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ടു​മെ​ന്നും സൂ​ച​ന​യു​ണ്ട്.