ഐഎസ്എൽ: ഹൈദരാബാദ് എഫ്സിക്കെതിരെ പഞ്ചാബ് എഫ്സിക്ക് ജയം
Wednesday, September 25, 2024 9:34 PM IST
ന്യൂഡൽഹി: ഐഎസ്എല്ലിൽ കുതിപ്പ് തുടർന്ന് പഞ്ചാബ് എഫ്സി. ഡൽഹി ജവഹാർ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സി ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു.
എസെക്വൽ വിദാലും ഫിലിപ് മിർസ്ജാക്കുമാണ് പഞ്ചാബിനായി ഗോളുകൾ നേടിയത്. വിദാൽ 35-ാം മിനിറ്റിലും മിർസ്ജാക്ക് 71-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ പഞ്ചാബ് എഫ്സിക്ക് ഒൻപത് പോയന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പഞ്ചാബ് എഫ്സി.