പി. ശശിക്കെതിരേ പാർട്ടി അന്വേഷണമില്ല; എഡിജിപിയെ തിരക്കിട്ട് മാറ്റേണ്ട: അൻവറിനെ തള്ളി സിപിഎം
Wednesday, September 25, 2024 2:31 PM IST
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി. അൻവർ ഉന്നയിച്ച പരാതികളിൽ പി. ശശിക്കെതിരേ പാർട്ടി അന്വേഷണമുണ്ടാകില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.
എഡിജിപി എം.ആർ. അജിത്കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും സിപിഎം തീരുമാനിച്ചു. എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണവും ഡിജിപിയുടെ നേതൃത്വത്തിൽ മറ്റൊരു അന്വേഷണവും നടക്കുന്നതിനാൽ ഇതിന്റെയെല്ലാം റിപ്പോർട്ട് വന്ന ശേഷം അത് പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റാമെന്നാണ് തീരുമാനം.
കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയല്ലോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.