കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ല്‍ ന​ട​ന്‍ ഇ​ട​വേ​ള ബാ​ബു​വി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി​യി​ലെ തീ​ര​ദേ​ശ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് എ​ഐ​ജി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യംചെ​യ്യ​ല്‍.

രാ​വി​ലെ പ​ത്തി​ന് ത​ന്നെ ഇ​ട​വേ​ള ബാ​ബു ചോ​ദ്യം ചെ​യ്യ​ലി​ന് എ​സ്‌​ഐ​ടി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി. ജാ​മ്യവ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. തു​ട​ര്‍​ന്ന് വൈദ്യപ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ ശേ​ഷം വി​ട്ട​യ​യ്ക്കു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം​.

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ അം​ഗ​ത്വം വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​ലു​വ സ്വ​ദേ​ശി​നി​യാ​യ ന​ടി​യു​ടെ പ​രാ​തി. ബാബുവിനെ​തി​രേ കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പോ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു. കേ​സി​ല്‍ നേ​ര​ത്തെ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യി​രു​ന്നു.