ഷിരൂരിൽ ഇന്നും തെരച്ചിൽ തുടരും
Wednesday, September 25, 2024 8:03 AM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിൽ തുടരുന്നു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തെരച്ചിൽ.
ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ സിപി4 സ്പോട്ടിൽ ചൊവ്വാഴ്ച തെരച്ചിൽ നടത്തിയെങ്കിലും അർജുന്റെ ലോറിയുടെ ഭാഗമൊന്നും കണ്ടെത്താനായില്ല.
അതിനിടെ ഉത്തര കന്നഡ ജില്ലയിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.