യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ
Tuesday, September 24, 2024 10:17 PM IST
കായംകുളം: ആറാട്ടുപുഴ സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കീരിക്കാട് മാടവന കിഴക്കതിൽ വീട്ടിൽ നൗഷാദ് (53) ആണ് പോലീസിന്റെ പിടിയിലായത്
കഴിഞ്ഞ ദിവസമാണ് നൗഷാദ് യുവതിയുടെ ഫോൺ മോഷ്ടിച്ചത്.യുവതിയുടെ ബാഗിൽ നിന്നാണ് പതിനായിരം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ നൗഷാദ് മോഷ്ടിച്ചത്.
നഷ്ടപ്പെട്ട മൊബൈൽ ഫോൺ നൗഷാദിൽ നിന്നും പോലീസ് കണ്ടെടുത്തു. മുമ്പും നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് നൗഷാദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.