ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് കാ​ണാ​താ​യ അ​ർ​ജു​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന തെ​ര​ച്ചി​ൽ നാ​വി​ക സേ​ന അ​വ​സാ​നി​പ്പി​ക്കു​ന്നു. ഷി​രൂ​രി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​ണെ​ന്ന് നാ​വി​ക സേ​ന അ​റി​യി​ച്ചു.

ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് തെ​ര​ച്ചി​ലി​നാ​യി എ​ത്തു​മെ​ന്നും നാ​വി​ക സേ​ന അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ല​വി​ൽ നാ​വി​ക​സേ​ന​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റു​ക​ൾ എ​ല്ലാം ഡ്ര​ഡ്ജിം​ഗ് ക​മ്പ​നി​ക്ക് ന​ൽ​കി.

ഇ​നി നാ​വി​ക​സേ​ന​യെ ആ​വ​ശ്യം വ​രു​ന്ന​തി​ന് അ​നു​സ​രി​ച്ച് മാ​ത്രം വി​ളി​ക്കാ​നും തീ​രു​മാ​ന​മാ​യി. എ​ന്നാ​ൽ ഗം​ഗാ​വ​ലി​പ്പു​ഴ​യി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​ന്നും അ​ര്‍​ജു​ന്‍ ഓ​ടി​ച്ചി​രു​ന്ന ലോ​റി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ലോ​ഹ​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.

ടാ​ങ്ക​റി​ന്‍റെ മ​ഡ് ഗാ​ര്‍​ഡാ​ണ് ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ഗം​ഗാ​വ​ലി പു​ഴ​യി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ലോ​റി​യു​ടെ ബ​മ്പ​റി​ന്‍റെ ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.