ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ പീഡന പരാതി: അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
Tuesday, September 24, 2024 11:48 AM IST
കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ പീഡന പരാതി നല്കിയ പൊന്നാനിയിലെ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും നിയമവിരുദ്ധമായി പ്രാഥമിക അന്വേഷണം നടത്തുന്നുവെന്നും കാണിച്ചാണ് അതിജീവിത ഹര്‍ജി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ പോലീസിനോടും പൊന്നാനി മജിസ്ട്രേറ്റിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.