മൈനാഗപ്പള്ളി കാർ അപകടം; അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
Monday, September 23, 2024 6:43 PM IST
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയാണ് അജ്മലിന്റെ ജാമ്യാപേക്ഷ തള്ളിയത്.
രണ്ടാം പ്രതി ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി ബുധനാഴ്ച പരിഗണിക്കും. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ശ്രീക്കുട്ടി മൊഴി നൽകിയത്. എന്നാൽ അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്ന് പോലീസ് പറഞ്ഞു.
അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎ അടക്കം ഉപയോഗിച്ചതിന് തെളിവ് പോലീസിന് ലഭിച്ചു. തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് ഹോട്ടലിൽ പോയതെന്ന് ശ്രീക്കുട്ടി പറഞ്ഞു.