വീണ്ടും ഏറ്റുമുട്ടല്‍ കൊല; യുപിയില്‍ മോഷണക്കേസ് പ്രതിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി
Monday, September 23, 2024 11:55 AM IST
ലക്നോ: രാജ്യത്ത് വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. യുപിയില്‍ ജ്വലറി മോഷണക്കേസ് പ്രതിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. സുല്‍ത്താന്‍പൂര്‍ ജ്വലറി മോഷണക്കേസിലെ രണ്ടാം പ്രതി അനൂജ് പ്രതാപ് സിംഗ് ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ ഉന്നാവിലാണ് ഏറ്റുമുട്ടലുണ്ടായത്. സുല്‍ത്താന്‍പൂരിലെ ജ്വലറിയില്‍നിന്ന് ഒന്നരക്കോടി രൂപയുടെ കവര്‍ച്ച നടത്തിയെന്നാണ് കേസ്. ഇതേ കേസിലെ ഒന്നാം പ്രതിയായ കുപ്രസിദ്ധ കുറ്റവാളി മങ്കേഷ് നേരത്തേ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം തമിഴ്നാട്ടിലും ഇന്ന് രാവിലെ ഏറ്റുമുട്ടൽ കൊലപാതകമുണ്ടായി. . ഗുണ്ടാനേതാവ് സീസിംഗ് രാജയെ ആണ് പോലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. ബിഎസ്പി നേതാവ് ആംസ്ട്രോംഗിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.