ഗേറ്റ് ശരീരത്തിലേക്ക് മറിഞ്ഞ് വീണ് വിദ്യാർഥി മരിച്ചു
Monday, September 23, 2024 12:33 AM IST
ബംഗുളൂരു: ബംഗളൂരുവില്‍ പാര്‍ക്കിലെ ഗേറ്റ് ദേഹത്തേയ്ക്ക് മറിഞ്ഞ് 11 കാരന് ദാരുണാന്ത്യം. മല്ലേശ്വരം രാജശങ്കര പാര്‍ക്കിലായിരുന്നു സംഭവം.
പാര്‍ക്കിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തള്ളിയപ്പോള്‍ ഗേറ്റ് തകര്‍ന്ന് കുട്ടിയുടെ മേല്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.
പിജി ഹള്ളിയിലെ വിവേകാനന്ദ ബ്ലോക്കിനടുത്ത് താമസിക്കുന്ന കുട്ടി വര്‍ത്തൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.