ഉദയ്ഭാനു ചിബിൻ പുതിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ
Sunday, September 22, 2024 6:28 PM IST
ന്യൂഡല്‍ഹി: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായി ഉദയ്ഭാനു ചിബിനെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നിയമനം നടത്തിയത്.
നിലവിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിന്റെ പിന്‍ഗാമിയായിട്ടാണ് നിയമനം. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് പുതിയ ചുമതല.
ജമ്മു കാഷ്മീര്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം. ജമ്മു കാഷ്മീരില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികാ കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം.