ജില്ലാ ഭരണകൂടം സഹകരിക്കുന്നില്ല: തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്നെന്ന് ഈശ്വര്‍ മല്‍പെ
Sunday, September 22, 2024 3:23 PM IST
ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അര്‍ജുനായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്നുവെന്ന് ഈശ്വര്‍ മല്‍പെ. ജില്ലാ ഭരണകൂടവും പോലീസും തന്നോട് സഹകരിക്കുന്നില്ലെന്ന് മൽപെ പ്രതികരിച്ചു.
അധികം ഹീറോ ആകേണ്ടെന്നാണ് തന്നോട് പറഞ്ഞത്. സ്വന്തം നാടായ ഉടുപ്പിയിലേക്ക് മടങ്ങുകയാണ്. ഇനി ഷിരൂരിലേക്ക് തിരിച്ചുവരുന്നില്ല.
ദൗത്യത്തിന്റെ അവസാനനിമിഷം വരെ തെരച്ചിലിന്റെ ഭാഗമാകുമെന്ന് അര്‍ജുന്റെ കുടുംബത്തിന് നേരത്തേ വാക്കുകൊടുത്തതാണ്. ആ വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നെന്നും മൽപെ പറഞ്ഞു.