അന്‍വറിനെക്കുറിച്ച് വ്യക്തിപരമായി ഒന്നും പറയാനില്ല; ലീഗ് നേതാവിന്റെ പോസ്റ്റ് കണ്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
Sunday, September 22, 2024 11:18 AM IST
പാലക്കാട്: പി.വി.അന്‍വര്‍ എംഎല്‍എയെ സ്വാഗതം ചെയ്തുകൊണ്ടുള്ള മുസ്ലീം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാര്‍ മണ്ടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
അന്‍വറിനെക്കുറിച്ച് വ്യക്തിപരമായി ഒന്നും പറയാനില്ല. അൻവറിനെ ലീഗ് സ്വാഗതം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യം അപ്രസക്തമാണ്. എന്നാല്‍ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അൻവറിനെ സ്വാഗസം ചെയ്തുകൊണ്ട് മുസ്ലീം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഫേസ്ബുക്കിൽ പോസ്റ്റിട്ട പശ്ചാത്തലത്തിലാണ് പ്രതികരണം. ഈ ഭരണം സംഘപരിവറിന് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അഴിമതികളുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നില്ക്കാന് അന്‍വര്‍ തയാറാകും. ദുഷ്ടശക്തികള്‍ക്കെതിരേ നാടിന്റെ നന്മയ്ക്കുവേണ്ടി നമുക്ക് ഒരുമിച്ച് പോരാടാമെന്നുമായിരുന്നു പോസ്റ്റ്.