14 കോടിയുടെ നിക്ഷേപ തട്ടിപ്പ്; പ്രതി പിടിയിൽ
Sunday, September 22, 2024 7:49 AM IST
തൃശൂര്‍: നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ. പീച്ചി വാണിയമ്പാറ സ്വദേശിയായ ചൂണ്ടേക്കാട്ടില്‍ വീട്ടില്‍ അനില്‍കുമാര്‍ (45) ആണ് പിടിയിലായത്.
ഉത്തർപ്രദേശിൽനിന്നാണ് പ്രതി പിടിയിലായത്. കേസിലെ മറ്റ് പ്രതികൾ റിമാൻഡിലാണ്. 14 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത്.
ഹിവാന്‍ നിധി ലിമിറ്റഡ് ഹീവാന്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ഇവര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിക്ഷേപം കൈക്കലാക്കിയെന്നാണ് കേസ്. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ തുക തിരികെ നല്‍കിയില്ല. തുടർന്ന് നിക്ഷേപകർ പരാതി നൽകുകയായിരുന്നു.