തൃശൂർപൂരം കലക്കിയ കേസ്: അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് പരിശോധിക്കും
Sunday, September 22, 2024 6:56 AM IST
തിരുവനന്തപുരം: തൃശൂർപൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് പരിശോധിക്കും. എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് അഞ്ച് മാസത്തിന് ശേഷം ശനിയാഴ്ച സമർപ്പിച്ചിരുന്നു.
സംസ്ഥാന പോലീസ് മേധാവിക്കാണ് സീൽഡ് കവറിൽ മെസഞ്ചർ വഴിയാണ് സമർപ്പിച്ചത്. എന്നാൽ ഡിജിപി സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ റിപ്പോർട്ട് ഇന്നലെ പരിശോധിച്ചിരുന്നില്ല. എം.ആര്.അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു പൂരം അലങ്കോലപ്പെടുന്നത്.
സംഭവത്തിൽ തൃശൂര്‍ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയിരുന്നു. അതിനിടെ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന വിവരാവകാശ മറുപടിയില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു.