ശുഭാംഗര്‍ സര്‍ക്കാർ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ
Sunday, September 22, 2024 6:09 AM IST
കോല്‍ക്കത്ത: ശുഭാംഗര്‍ സര്‍ക്കാർ ബംഗാളിലെ പുതിയ കോൺഗ്രസ് അധ്യക്ഷൻ. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരക്കാരനായാണ് ശുഭാംഗറിനെ നിയമിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അധിര്‍ രഞ്ജന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച മുന്‍ ക്രിക്കറ്റ് താരം യുസുഫ് പത്താനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറാം സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകിയത്.