എയർ മാർഷല്‍ അമർപ്രീത് സിംഗ് പുതിയ വ്യോമസേന മേധാവി
Sunday, September 22, 2024 4:25 AM IST
ന്യൂഡൽഹി: എയർ മാർഷല്‍ അമർപ്രീത് സിംഗിനെ പുതിയ വ്യോമസേന മേധാവിയായി കേന്ദ്ര സർക്കാർ നിയമിച്ചു. ഈ മാസം 30 ന് കാലാവധി പൂർത്തിയാക്കുന്ന മാർഷല്‍ വിവേക് റാം ചൗധരിയുടെ പിൻഗാമിയായി അദ്ദേഹം ചുമതലയേല്‍ക്കും.
1984ല്‍ സേനയില്‍ ചേർന്ന അമർപ്രീത് നിലവില്‍ വ്യോമസേനാ ഉപമേധാവിയാണ്. സെൻട്രൽ എയർഫോഴ്സ് കമാൻഡിലും ഈസ്റ്റേണ്‍ എയർ കമാൻഡിലും പ്രവർത്തിച്ചിട്ടുണ്ട്.
നാഷണല്‍ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജ്, നാഷണല്‍ ഡിഫൻസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ശേഷമാണ് അമർപ്രീത് സിംഗ് വ്യോമസേനയിലെത്തിയത്.