നവജാത ശിശുവിനെ ഭർത്താവും മാതാപിതാക്കളും കൊന്നു; പരാതിയുമായി നേപ്പാൾ സ്വദേശിനി
Saturday, September 21, 2024 3:03 PM IST
വയനാട്: നവജാത ശിശുവിനെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി നേപ്പാൾ സ്വദേശിനി. കൽപ്പറ്റയിലാണ് സംഭവം. പാർവതി എന്ന യുവതിയുടെ പരാതിയിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവമെന്ന് യുവതി പോലീസിനോടു പറഞ്ഞു. പരാതിയിന്മേൽ അന്വേഷണം തുടരുകയാണെന്നും ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് അറിയിച്ചു.